കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മ പിടിയില്‍

കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മ പിടിയില്‍

കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വീട്ടമ്മയും കാമുകനും അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ ആത്മഹത്യ പ്രേരണ കേസില്‍ കുടുക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഇതിനുവേണ്ടിയുള്ള തെളിവുകളും ഒരുക്കിയശേഷം കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടികൂടുകയായിരുന്നു.

മറാഠ്വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്വാഡിയിലാണ് സംഭവം. സൊനാലി ഷിന്‍ഡെ എന്ന 30കാരിയാണ് പിടിയിലായത്. കാമുകനായ ഛബ്ബാദാസ് വൈഷ്ണവിന്റെ(26) സഹായത്തോടെ കൂട്ടുകാരിയായ രുക്മണ്‍ബായ് മാലിയെ(31) കൊലപ്പെടുത്തുകയായിരുന്നു ഇവര്‍.

രുക്മണ്‍ബായിയെ കൊലപ്പെടുത്തിയ ശേഷം സൊനാലി തന്റെ വസ്ത്രവും ചെരുപ്പും ചില ആഭരണങ്ങളും മൃതദേഹത്തെ അണിയിച്ച് കത്തിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികില്‍ എഴുതിവച്ചു.

ഇതോടെ മരിച്ചത് സോനാലി തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയും മൃതദേഹം സംസ്‌കരിക്കുകയും തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസിന് വ്യക്തമായി. ഉത്തര മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍വച്ച് കഴിഞ്ഞ ദിവസമാണ് കാമുകനൊപ്പം സോനാലിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment