വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച യുവതി അറസ്റ്റില്‍. വന്‍ തുക ഈടാക്കിയാണ് പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സയിഷാന ഹുസൈന്‍ (28) ആണ് വിദ്യാര്‍ഥികളെ വഞ്ചിച്ചത്. പാലാരിവട്ടം എസ്‌ഐ എസ്.സനലും സംഘവും അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തു. ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. അറസ്റ്റ് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ്.

10 ദിവസം മുതല്‍ ഒരു മാസം വരെയുള്ള കോഴ്‌സുകള്‍ക്ക് 20,000 രൂപ മുതല്‍ അര ലക്ഷം രൂപ വരെയാണ് ഇവര്‍ ഫീസ് ഈടാക്കിയത്. ചെന്നൈയിലെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമാണു ഇവര്‍ നല്‍കിയത്.

വിദേശത്തു നല്ല ശമ്പളത്തില്‍ ജോലി ലഭിക്കാന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് കോഴ്‌സ് പാസാകണമെന്നും ഇവര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. ഇതിനായി തിരുവനന്തപുരത്തെ ഒരു സന്നദ്ധ സംഘടനയുടെ പേരും ഇവര്‍ ദുരുപയോഗം ചെയ്തു.

പാലാരിവട്ടത്തെ സ്ഥാപനത്തിന്റെ പേര് ഇപ്പോള്‍ ക്യുഎച്ച്എസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ്. ജോലിക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ചപ്പോഴാണ് പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മനസിലായത്.

അസി. കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സുേരഷ്, സീനിയര്‍ സിപിഒ ജയകുമാര്‍, സിപിഒ മാഹിന്‍, രാജേഷ്, വനിതാ സിപിഒ ഫാത്തിമ തുടങ്ങിയവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment