വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 52 ലക്ഷം തട്ടിയെടുത്ത 32കാരി അറസ്റ്റില്‍; ഭര്‍ത്താവ് ഒളിവില്‍

വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 52 ലക്ഷം തട്ടിയെടുത്ത 32കാരി അറസ്റ്റില്‍; ഭര്‍ത്താവ് ഒളിവില്‍

ആലപ്പുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്ത അക്കൗണ്ടായി ജോലി ചെയ്തിരുന്ന യുവതി അറസ്റ്റില്‍. ആശ്രമം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോര്‍ത്ത് പൊലീസ് പിടികൂടിയത്.

ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കുന്നത്.

സ്ഥാപന ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി ഇവിടുത്തെ നടത്തിപ്പ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. ഇതു മറയാക്കി സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന ആന്റണിയുടെ ഭാര്യ നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ച് ലക്ഷങ്ങള്‍ തട്ടിയിരുന്നു.

തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവില്‍ പോയ ശേഷം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം വീണ്ടും തള്ളുകയും ഉടന്‍ കീഴടങ്ങണമെന്നു ഉത്തരവിടുകയുമായിരുന്നു.

തുടര്‍ന്നാണ് നിമ്മി പിടിലായത്. ആന്റണി വിദേശത്തേക്കു കടന്നെന്നു നോര്‍ത്ത് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉപാധികളോടെ നിമ്മിക്കു ജാമ്യം അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply