പച്ചക്കറി വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി

30 രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി. പച്ചക്കറി വാങ്ങാന്‍ കാശ് ചോദിച്ച ഭാര്യയെയാണ് തലാക്ക് ചൊല്ലിയത്. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മുത്തലാഖ് ബില്ലിന് പാര്‍ലമെന്റിന്റെ അനുമതി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് പച്ചക്കറി വാങ്ങാന്‍ വെറും 30 രൂപ ആവശ്യപ്പെട്ടതിന് മൂന്ന് തവണ തലാക്ക് ചൊല്ലി യുവതി ഉപേക്ഷിക്കപ്പെട്ടത്.

ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി കോട് വാലിയിലെ നാസിയബാദില്‍ നിന്നുള്ള സൈനബയാണ് മുത്തലാക്കിന്റെ ഏറ്റവും പുതിയ ഇര. മൂന്നുതവണ തലാക്ക് ചൊല്ലി ഭര്‍ത്താവ് സാബിര്‍ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. സാബിറിനും സൈനബിനും നാല് മക്കളുണ്ട്.

ദമ്പതികള്‍ക്കിടയില്‍ ഇടയ്ക്കിടെ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാകുമെന്ന് ദാദ്രി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂണ്‍ 29 നാണ് സംഭവം നടന്നതെന്നും പച്ചക്കറികള്‍ വാങ്ങാന്‍ സൈനബ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബീര്‍ പ്രകോപിതനാകുകയായിരുന്നെന്നും കേസിലെ ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

സാബിറിന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. കുറച്ചുകാലം മകള്‍ തങ്ങള്‍ക്കൊപ്പമായിരുന്നെന്നും തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ സാബിര്‍ അവളോട് കലഹിച്ചെന്നും സൈനബയുടെ പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. സൈനബയുടെ പരാതിപ്രകാരം ഗാര്‍ഹിക പീഡന ആരോപണങ്ങളില്‍ സബീറിനെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply