കടിച്ച പാമ്പുമായി 34 കാരി ആശുപത്രിയില്‍: അമ്പരന്ന് ഡോക്ടര്‍മാര്‍

കടിച്ച പാമ്പുമായി 34 കാരി ആശുപത്രിയില്‍: അമ്പരന്ന് ഡോക്ടര്‍മാര്‍

കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍.

മകളെയും തന്നെയും പാമ്പുകടിച്ചെന്നും തിരിച്ചറിയാന്‍ വേണ്ടിയാണ് പാമ്പിനെയും കൊണ്ടു വന്നതെന്നും വീട്ടമ്മ ഡോക്ടര്‍മാരോടു പറഞ്ഞു.

ചേരി പ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളിലെ താമസക്കാരി സുല്‍ത്താന ഖാന്‍ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.

ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ സഹ്‌സീനെ(17) യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതു കൊണ്ടാണ് സുല്‍ത്താന പാമ്പിനെ പിടിച്ച് അതുമായി സയണ്‍ ആശുപത്രിയിലെത്തിയത്.

ഡോക്ടര്‍ ഉടന്‍ തന്നെ വിദഗ്ദനെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്നു വിദഗ്ദന്‍ വെളിപ്പെടുത്തുകയും ചികില്‍സ നല്‍കുകയും ചെയ്തു. പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടില്‍ നിന്നാണ് സുല്‍ത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply