തിരുവനന്തപുരത്ത് ചികിത്സാ പിഴവുമൂലം പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

തിരുവനന്തപുരത്ത് ചികിത്സാ പിഴവുമൂലം പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്.

മരണ കാരണം ചികിത്സാപ്പിഴവാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമ്പലത്തറ അല്‍ അരിഫ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിക്ക് മുന്‍പില്‍ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം

ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ പള്‍സര്‍ 180F നിയോണ്‍വിപണിയില്‍ എത്തി, വാഹനപ്രേമികൾ ഇഷ്ടടപ്പെടുന്ന തരത്തില്‍ ഏറ്റവും പുതിയ പള്‍സര്‍ 180F നിയോണ്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല, ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകതയയായ് പറയാനുള്ളത്.

പള്‍സര്‍ 180F നിയോണ്‍ ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

മാത്രമല്ല, 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പമെന്നത് പ്രത്യകതയാണ്. 220F ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F ലും ഉണ്ട്. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില വരുന്നത്.

ഇതിനുപുറമെ, പുതിയ 180F നിയോണില്‍ പള്‍സര്‍ 180 യിലെ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, 178.6 സിസി dtsi എഞ്ചിന്‍ 8,500 rpm 17 bhm കരുത്തു പകരുന്നതാണ്.

അതോടൊപ്പം, എഞ്ചിനില്‍ എയര്‍ കൂളിംഗ് സംവിധാനം മാത്രമേ ഉള്ളൂ. കൂടാതെ, മുന്നില്‍ 260 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കുമാണ് ബൈക്കിന്റെ വേഗത നിയന്ത്രിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment