തൃശൂരിലെ ഓട്ടുകമ്പനിയില്‍ യുവതി പ്രസവിച്ചു; അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍രെ ആക്രമിച്ചു
തൃശൂരിലെ ഓട്ടുകമ്പനിയില്‍ യുവതി പ്രസവിച്ചു; അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍രെ ആക്രമിച്ചു
തൃശൂരില്‍ ഉത്തരേന്ത്യന്‍ യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണ്. പുതുക്കാട് ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സ്ഥലത്ത് പ്രസവിച്ചത്. സംഭവമറിഞ്ഞ് ഇവിടേയ്‌ക്കെത്തിയ ആരോഗ്യ ജീവനക്കാരുടെ സംഘത്തെ ഓട്ടുകമ്പനി ഉടമ അതിക്രമിച്ചു.
പോലീസ് സുരക്ഷയില്‍ യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ഇതിനെ ഉടമ എതിര്‍ക്കുകയും ചെയ്തതാണ് തര്‍ക്കത്തിനു വഴിവെച്ചത്.
തൊഴില്‍ സ്ഥലത്ത് നിന്ന് ഇവരെ മാറ്റുകയാണെങ്കില്‍ രേഖാമൂലം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് അടിയന്തിരമായി ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ സംഘം.
ഇതിനിടയില്‍ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും അവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വം ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ ഇയാള്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരിയെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പുതുക്കാട് പോലീസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. തൊഴിലാളിക്ക് വോണ്ടത്ര ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായും മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Leave a Reply
You must be logged in to post a comment.