കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു

കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു

ആന്ധ്രാപ്രദേശില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു. സ്റ്റീല്‍ കുടംകൊണ്ടുള്ള അടിയേറ്റ് പദ്മ (38) എന്ന സ്ത്രീയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം.

കടുത്ത ജലക്ഷാമം നേരിടുന്ന സ്ഥലമാണ് ശ്രീകാകുളം. കുടിവെള്ളം ശേഖരിക്കാന്‍ കാത്തു നിന്ന സ്ത്രീകളില്‍ ചിലര്‍ ക്യൂ തെറ്റിച്ചതാണ് തര്‍ക്കത്തിന് കാരണം. പദ്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകള്‍ ചേരിതിരിഞ്ഞ് തര്‍ക്കം തുടങ്ങി.

തര്‍ക്കത്തിനിടയില്‍ കുടംകൊണ്ട് തലയ്ക്ക് അടിയേറ്റ പദ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ സുന്ദരമ്മ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment