മൂന്നു വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത് ടിക് ടോക്കില്‍

മൂന്നു വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത് ടിക് ടോക്കില്‍

മൂന്നു വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത് ടിക് ടോക്കില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് 2016 ല്‍ ഭാര്യ ജയപ്രദയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട സുരേഷിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്കില്‍ കണ്ടെത്തിയത്.

ജോലിക്കായി പോയ സുരേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും യാതൊരു പ്രയോചനവും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ഇടക്ക് ഇവരുടെ ബന്ധുവാണ് സുരേഷിനെ ടിക്ടോക്കില്‍ കണ്ടെത്തി ഭാര്യയെ വിവരമറിയിച്ചത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമൊത്തുള്ള ടിക് ടോക്ക് വീഡിയോയിലാണ് സുരേഷിനെ കാണ്ടെത്തിയത്. തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ എന്‍.ജി.ഒയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.

ഈയിടെ വില്ലുപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഹൊസുറിലാണ് ഉള്ളതെന്ന് കണ്ടെത്തി. കുടുംബ പ്രശ്നങ്ങള തുടര്‍ന്നാണ് സുരേഷ് നാടുവിട്ടത്. ഹൊസുറില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഈ സമയം വീഡിയോയില്‍ കാണുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ഇയാള്‍ സൗഹൃദത്തിലാവുകയും ഇവരോടൊപ്പം ടിക് ടോക്കില്‍ വീഡിയോ ചെയ്യുകയുമായിരുന്നു.

പോലീസിന്റെ കൗണ്‍സിലിങിന് ശേഷം ഇയാള്‍ തിരികെ ഭാര്യയോടും മക്കളോടുമൊപ്പം പോകാന്‍ തയാറാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*