നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

നിര്‍ഭയ മോഡല്‍; 22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

22കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ മോഡലില്‍ ക്രൂരമായാണ് കൊലപ്പെടുത്തിയത്.

22കാരിയായ യുവതി ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി നവുലുരുവിലാണ് സംഭവം.

തിങ്കളാഴ്ച രാത്രി കാമുകനോടൊപ്പം പുറത്തു പോയതായിരുന്നു യുവതി. പ്രദേശത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്‍വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട ഇരുമ്പ് കമ്പി പോലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. സമീപത്ത് നിരവധി ബീയര്‍ കുപ്പികള്‍ പൊട്ടി ചിതറി കിടപ്പുണ്ട്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കാമുകനെ മംഗളഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കാമുകന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് വന്ന ഒരു ഫോണ്‍ കാളിന് ശേഷം പെട്ടന്ന് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നു സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടി മരിച്ചു കിടക്കുന്നതായി ചൊവ്വാഴ്ച രാവിലെ സഹോദരനെ വിളിച്ച് അജ്ഞാതന്‍ അറിയിക്കുകയായിരുന്നു. സഹോദരന് വന്ന ഈ അജ്ഞാതന്റെ ഫോണിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ഇതിനെ താന്‍ വിലക്കിയിരുന്നതായും സഹോദരന്‍ പറഞ്ഞു. എന്നാല്‍ സഹോദരിയുടെ മരണത്തില്‍ കാമുകനായ യുവാവിനെ സംശയിക്കുന്നതായി സഹോദരന്‍ പോലീസിനോട് പറഞ്ഞു.evi said.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment