സുഹൃത്തിന്റെ മകള്‍ക്ക് 2500രൂപ വിലയിട്ട് ഫോട്ടോയും മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
സുഹൃത്തിന്റെ മകള്‍ക്ക് 2500രൂപ വിലയിട്ട് ഫോട്ടോയും മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
അഹമ്മദാബാദ്: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. അഹമ്മദാബാദിലെ ഗോട്ടയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ 32കാരി രാധ സിങ്ങാണ് അറസ്റ്റിലായത്.
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ‘പ്രൈസ് ടാഗ്’ ഇട്ട് പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍. ചിത്രത്തിനൊപ്പം പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറും 2500 രൂപയാണ് വിലയെന്നും രേഖപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ഇതിനു പുറമേ പരാതിക്കാരന് വാട്സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പൊലീസ് പറയുന്നു. ഇതിനുള്ള തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടുണ്ട്.
സാങ്കേതിക നിരീക്ഷണത്തിലൂടെയാണ് രാധ ഗോട്ടയിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയതും വെള്ളിയാഴ്ചയോടെ അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയിലായിരുന്ന പ്രതി ആദ്യം അഹമ്മദാബാദില്‍ എത്തിയത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഈ സമയം ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ച പ്രതി പരാതിക്കാരനുമായി പരിചയത്തിലാണ്.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛനുമായി പിന്നീടുണ്ടായ വഴക്ക് ഒരു പകയായി വളരുകയായിരുന്നെന്നും അതാണ് പെണ്‍കുട്ടിയുടെ ചിത്രം മോശമായി ഉപയോഗപ്പെടുത്തുന്നതില്‍ എത്തിച്ചതെന്നും രാധ പറഞ്ഞു.
ഇവര്‍ക്കെതിരെ ഐടി ആക്ടും പോക്സോ നിയമപ്രകാരവും കേസ് എടുത്തു.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply