മുന്‍ കാമുകന് ബീഫ് അയച്ചു കൊടുത്ത യുവതിയ്ക്ക് രണ്ട് വര്‍ഷം തടവ്
മുന്‍ കാമുകന് ബീഫ് അയച്ചു കൊടുത്ത യുവതിയ്ക്ക് രണ്ട് വര്‍ഷം തടവ്
ലണ്ടന്‍: ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകന് ബീഫ് അയച്ചു കൊടുത്ത ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ട് വര്‍ഷം തടവ്. ലണ്ടന്‍ കോടതിയാണ് അമന്‍ദീപ് മുധാറെന്ന യുവതിയെ ശിക്ഷിച്ചത്. അഞ്ച് വര്‍ഷത്തിലേറെയായി ഇവര്‍ മുന്‍കാമുകനേയും കുടുംബത്തേയും ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത്.
ബീഫ് അയച്ച് കൊടുത്തത് വഴി ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമന്‍ദീപ് മുധാര്‍ ചെയ്തതെന്ന് കോടതി പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ മുന്‍പ് ആഴ്ചകള്‍ മാത്രം നിലനിന്ന ബന്ധമാണ് ഇവരുടേത്. മതപരമായി യോജിച്ച് പോകാന്‍ സാധിക്കാത്തതാണ് ഇവര്‍ തമ്മില്‍ അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
കാമുകന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും നിരവധി ഫോണ്‍ കോളുകളും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും യുവതി ചെയ്തിട്ടുണ്ട്. യുവാവിന്റെ സഹോദരിമാരെയും മാതാവിനെയും ബലാത്സംഗം ചെയ്യുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പരാതില്‍ പറയുന്നു.
Leave a Reply