പ്രണയ വിവാഹം: ഭര്‍ത്താവിനെ മര്‍ദിച്ചശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി

പ്രണയ വിവാഹം: ഭര്‍ത്താവിനെ മര്‍ദിച്ചശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി

ഭര്‍ത്താവിനെ മര്‍ദിച്ചശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി. നെഗമത്തണ് സംഭവം. ചെഞ്ചേരി പുതൂരില്‍ താമസിക്കുന്ന സതീഷ് കുമാര്‍ (23)നെ മര്‍ദിച്ചശേഷം ഭാര്യ ഈരോട് ഗോപി ചെട്ടിപ്പാളയക്കാരി സുകന്യയെയാണ് (22) തട്ടിക്കൊണ്ടുപോയത്.

സുകന്യയുടേയും സതീഷ് കുമാറിന്റേയും പ്രണയ വിവാഹമായിരുന്നു. ഇതിനെ എതിര്‍ത്ത സുകന്യയുടെ വീട്ടുകാരാണ് സതീഷുകമാറിനെ മര്‍ദിച്ച് മകളെ കൊണ്ടുപോയത്.

സുകന്യയുടെ അച്ഛന്‍ ചെണ്ണിമലൈ (55), അമ്മ വിജയകുമാരി (49), സഹോദരന്‍ രഘുപതി (27) എന്നിവര്‍ക്കെതിരെ സതീഷ് കുമാറിന്റെ പരാതിയില്‍ നെഗമം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. സതീഷ് കുമാര്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply