ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി: ഭാര്യമാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി: ഭാര്യമാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

ഭക്ഷണത്തില്‍ വയറിളക്കാനുള്ള മരുന്ന് കലര്‍ത്തി നല്‍കിയതിലുള്ള ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യമാരില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം ഉണ്ടായത്. തിരുപ്പൂരില്‍ ഇറച്ചിക്കട നടത്തുന്ന രമേശാണ് ഭാര്യമാരില്‍ ഒരാളായ ശാന്തിയെ അടിച്ചു കൊന്നത്.

ഭാര്യമാരായ ശാന്തി, തിലകവതി, മക്കളും രമേശും അടക്കം എല്ലാവരും ഒരേ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായിരുന്ന രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തിയിരുന്നത്. മദ്യപാനിയായ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനാണ് ഭാര്യമാര്‍ ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിന് വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയത്.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

എന്നല്‍ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ തന്നെ രുചിയില്‍ വ്യത്യാസം മാനസിലാക്കിയ ഭര്‍ത്താവ് ഭാര്യാമാരെ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ ശാന്തി ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment