പങ്കാളിയുടെ മനസറിയുന്ന പുരുഷനാകാം……

പങ്കാളിയുടെ മനസറിയുന്ന പുരുഷനാകാം……

സ്ത്രീകൾ എപ്പോഴും ഉളളിൽ കുറച്ചേറെ റൊമാൻസ് ഇഷ്ട്ടപ്പെടുന്നവരാണ്. പങ്കാളിയുടെ സ്നേഹം കുറഞ്ഞ് പോകുന്നുവെന്ന് തോന്നുന്ന പുരുഷന്മാര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്ന് തോന്നുന്ന സ്നേഹം വീണ്ടെടുക്കാന്‍ ചില വഴികളുണ്ട്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കും. സൗന്ദര്യത്തേക്കാളുപരി പുരുഷന്‍റെ കരുതലും സ്നേഹവും ഏത് സ്ത്രീയും ആശിക്കും, കൂടാതെ ഏത് അപകടത്തിലും പ്രതിസന്ധികളിലും തന്നോട് ഒപ്പമുണ്ടാകുന്ന പുരുഷനോട് സ്ത്രീക്ക് എന്നും ആരാധനയായിരിക്കും .

പുരുഷന്‍റെ ഗന്ധം ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍ അതിനാല്‍ പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും ശ്രദ്ധിക്കുക. നറുമണമുള്ള ​ഗന്ധം ഇഷ്ട്ടപ്പെടുന്നവരാണ് സ്ത്രീകൾ. ഇതിനെക്കാളുപരി അപ്രതീക്ഷിതമായി നല്‍കുന്ന സമ്മാനങ്ങള്‍ എന്നും സ്ത്രീയെ അത് നല്‍കുന്നയാളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ ഉതകും. പുരുഷന്‍റെ സത്യസന്ധത സ്ത്രീയില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കും. നല്ല വസ്ത്രധാരണവും സ്ത്രീകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment