മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

മാനന്തവാടിയില്‍ വീട്ടമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലയില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ രുഗ്മണിയുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ചയാണ് ചന്ദ്രന്റെ (65) അറസ്റ്റ് രേഖപ്പെടുത്തിയത്.

രുഗ്മിണിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നില്‍ അടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply