നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം; വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ ഇടപെടലില്‍
നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം; വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ ഇടപെടലില്‍
നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം. വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ ഇടപെടല്‍ മൂലം. ട്രെയിനിലെ ബി ഫോര്‍ എസി കോച്ചില്‍ തീ പടരുന്നത് കണ്ട യാത്രക്കാരി മറ്റ് യാത്രക്കാരെയും റെയില്‍വേ ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 1.20 നാണ് സംഭവം. എക്സ്പ്രസ് കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബിജൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് എസി കോച്ചില്‍ തീ കണ്ടത്.
അതേസമയം യുവതി കുന്ദാപുര സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെയാണ് കോച്ചില്‍ പുക ഉയരുന്നതു കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തി വിവരമറിയിച്ചു.
അതോടെ യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തിയ ശേഷം തീയണയ്ക്കുകയായിരുന്നു. ചക്രത്തിന്റെ ഇടയില്‍നിന്നുണ്ടായ തീപ്പൊരികളില്‍ നിന്നാണ് എസി കോച്ചില്‍ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply