വനിതാ പോലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍

വനിതാ പോലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍

റാന്നി വലിയകുളത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെ.എ.പി ക്യാംപിലെ ഹണി രാജ് (27)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷം മുറിയില്‍ കയറിയ ഹണി ഏറെ നേരം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ചതായി കാണുന്നത്.

Also Read: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ കണ്ണിന് പരിക്ക്

ഇന്നലെ നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ വീട്ടിലെത്തിയതാണ് ഹണി. ജോലി സംബന്ധമായി പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം എന്നും മരണ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് അറിയിച്ചു.

റെയില്‍വേ ജീവനക്കാരനായ സ്വരാജുമായി നാല് മാസം മുമ്പായിരുന്നു ഹണിയുടെ വിവാഹം. മരണകാരണം അറിവായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റിനായി റാന്നി മാര്‍ത്തോമാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment