ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; കുടുക്കിയത് സിസിടിവി

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; കുടുക്കിയത് സിസിടിവി

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ പുറത്ത്. കോയമ്പത്തൂരിലാണ് സംഭവം. മുംബൈ സ്വദേശിയായ ആരതി (38) യാണ് ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്നത്.

റോഡിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് യുവതിയുടെ കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. അതേസമയം ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആരതിയുടെ സഹോദരിയുടെ വീട്ടില്‍ പോകവേയാണ് സംഭവം നടന്നത്. ഇവര്‍ക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തര്‍ക്കമുണ്ടാകുകയും അരുണ്‍ യുവതിയെ കാറില്‍ നിന്നും ചവിട്ടി പുറത്തേക്കിടുകയുമായിരുന്നുവെന്നാണ് സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാളുടെ മാതാപിതാക്കളും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവര്‍ക്കിടയില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ആരതിയെയും രണ്ട് കുഞ്ഞുങ്ങളെയും അരുണ്‍ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ട് വന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് ഇരുവരും മുംബൈയിലെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അത് ഒത്തുതീര്‍പ്പാവുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment