മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍
മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റിലായി. മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലിലാണ് സംഭവം. പോത്തുകല്‍ സ്വദേശിയായ 35കാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ കൂടിയായ സുനീര്‍ മന്നാനിയാണ് പിടിയിലായത്.
രണ്ട് വര്‍ഷം മുന്‍പാണ് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തിയത്. തുടര്‍ന്ന് തനിക്ക് തമിഴ്‌നാട്ടില്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി എന്ന സ്ഥലത്ത് വലിയ ചികിത്സാ കേന്ദ്രമുണ്ടെന്നും അങ്ങോട്ടേക്ക് വരണമെന്നും യുവതിയോട് സുനീര്‍ ആവശ്യപ്പെട്ടു.
ഇതോടെ സുനീര്‍ മന്നാനിയ്‌ക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ മധ്യേ ഇയാള്‍ പീഡിപ്പിച്ചു. ഇക്കാര്യം മറ്റാരോടും പറയാതിരിക്കാന്‍ ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് യുവതിയെ വീട്ടില്‍വെച്ചും പീഡിപ്പിച്ചു.
എന്നാല്‍ യുവതി മാനഹാനി ഭയന്ന് ഇക്കാര്യം ആരോടും പറഞ്ഞില്ല. അവസാനം യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളുടെ ചൂഷണത്തിന് കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പോത്തുകല്‍, ആനക്കയം എന്നിവിടങ്ങളിലെ മദ്രസകളില്‍ അധ്യാപകനായിരുന്നു സുനീര്‍. പിന്നീട് വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷമായിരുന്നു വ്യാജ ചികിത്സ. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Leave a Reply