ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ പീഡിപ്പിച്ചു

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ പീഡിപ്പിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ തനിക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പറയുന്നത്.

ഇരുവരും അമിതമായി മദ്യപിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment