വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ

ആദ്യ വിവാഹം ഒഴിയാതെ മറ്റൊരു വിവാഹം കഴിച്ച സ്ത്രീയ്ക്ക് നല്ലനടപ്പും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി.

ആദ്യ വിവാഹം നിലനില്‍ക്കെയാണ് തിരുവന്നൂര്‍ നട മണ്ടടത്ത് പറമ്പ് എം ടി ഷമീനെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് കൊല്ലം നല്ല നടപ്പിനാണ് ശിക്ഷിച്ചത്.

കൂടാതെ ഒരു ലക്ഷം രൂപയും ശിക്ഷിച്ചിട്ടുണ്ട്. ഈ തുക നഷ്ട്ടപരിഹാരമായി ആദ്യ ഭര്‍ത്താവിന് നല്‍കണം. പരാതിക്കാരനായ ആദ്യ ഭര്‍ത്താവ്‌ അബ്ദുല്‍ സാലിഹിന് കോടതി ചെലവ് ഇനത്തില്‍ പതിനായിരം രൂപ നല്‍കാനും കോടതി വിധിച്ചു.

താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ നിയമാനുസൃതം വിവാഹ മോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചത് ഐ പി സി 494 പ്രകാരം കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ സാലിഹ് കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply