പുകവലി സ്ത്രീകളെ ബാധിക്കുന്നത് ഇങ്ങനെയാണ്….

പുകവലി ഇന്ന് സ്ത്രീകൾക്ക് ഇടയിലും സർവ്വസാധാരണമാണ്, പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. 2015ലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കൂടാതെ പുകവലി നമ്മുടെ ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്.

കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും ഈ പുകവലി കാരണമാകുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ തന്നെ പുകവലി ബാധിക്കും. കൂടാതെ ഇന്നേറെ വ്യാപകമായിക്കൊണ്ടിരിയ്ക്കുന്ന സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്.

ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ ബാധിക്കും. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുകൾക്ക്‌ തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാൽ തങ്ങളുടെ ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസംതികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയെന്ന് യു.എസിലെ ഒരുസംഘം ഗവേഷകര്‍ പറയുന്നു. അതേസമയം ഗര്‍ഭിണികളില്‍ പല സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment