പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച
തിരുവണ്ണാമല അരണിയിലെ  സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക അറസ്റ്റില്‍. മുപ്പത് വയസുകാരിയായ നിത്യ എന്ന ഇംഗ്ലീഷ് ടീച്ചറിനെ തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

അധ്യാപികയുടെ ഫോണില്‍ നിന്നും കുട്ടിയുമായുള്ള ലൈംഗികചിത്രങ്ങളും വീഡിയോകളും സഹിതമുള്ള തെളിവുകള്‍ ഇവരുടെ ഭര്‍ത്താവ് തന്നെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കുട്ടി സ്ഥിരമായി ഇവരുടെ വീട്ടില്‍ ട്യൂഷന് പോകുമായിരുന്നു. ഈ സമയങ്ങളിലാണ് അധ്യാപികയായ യുവതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയങ്ങളില്‍ അധ്യാപിക തന്നെ ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും ഇതിന് തെളിവായി മൊബൈലില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വീഡിയോ മൊബൈലില്‍ നിന്നും കണ്ടെത്തിയത് മുതല്‍ അധ്യാപികയും ഭര്‍ത്താവും തമ്മില്‍ വീട്ടുവഴക്കുകള്‍ സ്ഥിരമായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഭര്‍ത്താവിന്റെ താക്കീതുകള്‍ അവഗണിച്ച് യുവതി കുട്ടിയുമായുള്ള ലൈംഗിക ബന്ധം തുടരുകയായിരുന്നു.

ഇതോടെയാണ് ഭര്‍ത്താവ് ഇവര്‍ക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറുടെ ഓഫീസില്‍ ബന്ധപ്പെട്ടത്. ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*