ബ്യുട്ടിപാർലർ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവതി അറസ്റ്റിൽ
ബ്യുട്ടിപാർലർ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവതി അറസ്റ്റിൽ
പെരുമ്പാവൂർ: ബ്യുട്ടിപാർലർ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ഷീബ സുരേഷ്(45) എന്ന യുവതി അറസ്റ്റിലായി. തല മസ്സാജ് ചെയ്യാനായി ബ്യൂട്ടിപാർലറുകളിൽ എത്തുകയും മസ്സാജ് ചെയ്യുന്ന വ്യക്തികളുടെ കയ്യിൽ ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ അലർജി ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അവ അഴിച്ചുവയ്ക്കാനാവശയപ്പെടുകയും അതിനു പിന്നാലെ അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട് ശ്രദ്ധ തിരിച്ചതിനു ശേഷം ആഭരണങ്ങൾ തന്ത്രപൂർവം കൈക്കലാക്കുകയും ചെയ്യുകയാണ് യുവതിയുടെ മോഷണരീതി.
കഴിഞ്ഞ മാസം പെരുമ്പാവൂരിൽ ഇത്തരത്തിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് ഒടുവിൽ യുവതി അറസ്റ്റിലായത്. ബ്യുട്ടിപാർലർ ജീവനക്കാരി മോഷണവിവരം തിരിച്ചറിഞ്ഞു എന്ന് മനസ്സിലായതോടെ യുവതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂർ പൊലീസ് രേഖാച്ചിത്രം ഉപയോഗിച്ച് നടത്തിയ വിദഗ്‌ധ അന്വേഷണത്തിലാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ മോഷണമുതലുകൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. പ്രതിയെ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
Leave a Reply