തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

തിരുവല്ല: തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇന്ന് പുലര്‍ച്ചെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയ യുവതിയെയാണ് യുവാവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്. അയിരൂര്‍ സ്വദേശിനിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

തിരുവല്ല കുമ്പനാട് കടപ്ര സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായുള്ള വിവാഹ അഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതാണ് അജിനെ പ്രകോപിപ്പിച്ചതും യുവതിയെ തീകൊളുത്താന്‍ ഇടയാക്കിയത്.

അറുപത് ശതമാനം പൊള്ളലേറ്റ യുവതി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയ യുവതിക്ക് പിന്നാലെ ബൈക്കിലെത്തിയ അജിന്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment