Woman found Dead l CISF Sub Inspector l സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍
സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍
കൊഴികോട്: സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും
ഉത്തര്‍പ്രദേശ് സ്വദേശിയായ വിശ്വജിത്തിനൊപ്പം താമസിച്ചു വന്ന ബീഹാര്‍ സ്വദേശിനി നിഷ (28) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഒരു വര്‍ഷമായി നിഷ ഇയാളോടൊപ്പമാണ് താമസിച്ചിരുന്നത്.യുവതിയുടെ ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
Also Read >> മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി
നാട്ടിലായിരുന്ന വിശ്വജിത്ത് ഭാര്യയോടൊപ്പം തിരികെ എത്തിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടത്.കതകില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതെ വന്നതോടെ ജനല്‍ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്.പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply