അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. 57കാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകള്‍ തല അറുത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 57കാരിയുടെ തലയില്ലാത്ത മൃതദേഹം വീട്ടില്‍ നി്ന്നും കണ്ടെത്തിയത്. അറുത്തെടുത്ത തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്.

തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകമാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്. പിടിയിലായ യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകം കണ്ട് ഭയന്ന് ഓടിപ്പോകുന്നതിനിടെ വീണുപരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment