സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍
സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍

തൃശൂര്‍: തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍. തൃശൂര്‍ മനക്കോടിയില്‍ സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് സൂചന.

മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനോപ്പമാണ് സരോജിനി താമസിച്ചിരുന്നത്. ജോലിക്ക് പോയ മകന്‍ ആഴ്ചയില്‍ ഒരിക്കലാണ് വീട്ടില്‍ വരുന്നത്. അതുകൊണ്ട് തന്നെ വിവരം പുറത്തറിയാന്‍ വൈകി.

മരണം കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിശദമായ പരിചോധനയ്ക്ക് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*