ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തില്‍ ദുരൂഹത
ആലപ്പുഴ: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അമ്പലം കുന്ന്‍ വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജോതി (27) യെയാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി. ഒരു മകളുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിന് പുറത്തിറങ്ങിയ ഭര്‍തൃ മാതാവ് ലില്ലിക്കുട്ടിയാണ് ജ്യോതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. രാത്രി പത്തുമണിയോടെ ജ്യോതി ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ പോയതായി ലില്ലി പറയുന്നു.
ജ്യോതിയുടെ മൃതദേഹം കണ്ട് ലില്ലിക്കുട്ടിയുടെ നിലവിളി കേട്ടാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ രാമങ്കരി പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.
അതേസമയം ജ്യോതി ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ശരീരത്തില്‍ നിന്നും പെട്രോളിന്‍റെ കണ്ടെത്തി. സമീപത്ത് നിന്നും കന്നാസിന്റെ അടപ്പും ലൈറ്ററും പോലീസ് കണ്ടെത്തി.
യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‌ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വേണാട്ടു കാട് പാലക്കചിറ കുഞ്ഞുമോന്റെയും തങ്കമ്മയുടെയും മകളാണ് ജ്യോതി.
Leave a Reply