അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കാറപടകമുണ്ടാക്കി കൊലപ്പെടുത്തി

അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കാറപടകമുണ്ടാക്കി കൊലപ്പെടുത്തി

അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ ഭാര്യ കാര്‍ അപകടമുണ്ടാക്കി കൊലപ്പെടുത്തി. സംഭവത്തില്‍ 34 കാരിയായ യുവതിയും കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മൈലാര്‍ദേവപള്ളിയിലാണ് സംഭവം.

മറ്റൊരു യുവാവുമായി അവിഹിത ബന്ധം തുടരാനായി ഭര്‍ത്താവായ മൊഹമ്മദ് ഖാനെ(67) അപകടം ആസുത്രണം ചെയ്ത് രണ്ടാം ഭാര്യ കൊലപ്പെടുത്തുകയായിരുന്നു.

മരണത്തില്‍ സംശയം തോന്നിയ മൊഹമ്മദ് ഖാന്റെ ബന്ധു പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ സംശയാസ്പദമായ രീതിയില്‍ കാര്‍ മൊഹമ്മദിനെ പിന്തുടരുന്നതായി കണ്ടു.

ഇതേ തുടര്‍ന്ന് നടത്തിയ വശദമായ അന്വേഷണത്തിലാണ് രണ്ടാം ഭാര്യയായ അതിയ പ്രവീണും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment