കൊല്ലപ്പെട്ട സൗമ്യ മൂന്ന് കുട്ടികളുടെ അമ്മ; വ്യക്തിവൈരാഗ്യമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് സംശയം

കൊല്ലപ്പെട്ട സൗമ്യ മൂന്ന് കുട്ടികളുടെ അമ്മ; വ്യക്തിവൈരാഗ്യമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് സംശയം

മാവേലിക്കര: മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. മാവേലിക്കര സ്വദേശിനിയും വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒയും തെക്കേമുറി വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ പുഷ്പാകരന്‍ ആണ് മരിച്ചത്.

യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പൊലീസുകാരിയെ ആക്രമിച്ച ശേഷം പെട്രോളൊഴിച്ച് തീകൊടുത്തുകയായിരുന്നു. പിഎസ്സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സൗമ്യ. അവിടെ നിന്ന് കുടുംബ വീട്ടിലേക്ക് പോകാനായി സൗമ്യ സ്‌കൂട്ടറുമായി ഇറങ്ങി.

വീടിന്റെ ഇടവഴിയിലേക്ക് സ്‌കൂട്ടര്‍ ഇറക്കുന്നതിനിടെ സൗമ്യയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തി വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. ആക്രമിച്ച യുവാവിനും പൊള്ളലേറ്റിട്ടുണ്ട്.

തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. സൗമ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്ന്ാണ് വിവരം. ഇയാളിപ്പോള്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. സൗമ്യയും അജാസും സുഹൃത്തുക്കളായിരുന്നവെന്നാണ് പൊലീസിന് സംശയം.

എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല. ആക്രമണത്തിനു പിന്നിലുള്ള കാരണവും വ്യക്തമല്ല. വ്യക്തി വൈരാഗ്യമാണോ കൊലയ്ക്ക് പിന്നിലെന്ന് സൂചന. പൊള്ളലേറ്റ യുവാവും പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ.

മൂത്ത് രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിയ്ക്ക് ഒന്നര വയസ്സ് മാത്രമെ ആയിട്ടുള്ളൂ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*