അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് വനിതാ ഇന്‍സ്പെക്ടര്‍

അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് വനിതാ ഇന്‍സ്പെക്ടര്‍

അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തു ഭാര്യ. ഛത്തീസ്ഗഡിലെ ഭട്ടാപര ജില്ലയിലാണ് സംഭവം.

വനിതാ ഇന്‍സ്പെക്ടറായ സുനിതയാണ് ഭര്‍ത്താവ് ദീപക് ശ്രീവാസ്തവയ്ക്ക് നേരെ വെടിയുതിര്‍ത്തത്. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഇന്സപെക്ടറാണ് സുനിത.

ഇടുപ്പില്‍ വെടിയേറ്റ ദീപക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഡ്യൂട്ടിയിലായിരുന്ന സുനിതയെ പോലീസ് അറസ്റ്റ് ചെയ്തു. റയില്‍വേയില്‍ തന്നെ ഉദ്യോഗസ്ഥനായ ദീപക് സുനിതയെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

തര്‍ക്കത്തിനിടയ്ക്കു സുനിതയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന് പറഞ്ഞതാണ് സുനിതയെ പ്രകോപിപ്പിച്ചത്. കലിപൂണ്ട സുനിത സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ദീപക്കിന് നേരെ രണ്ടുതവണ വെടിയുതിര്‍ത്തു. സംഭവത്തില്‍ സ്റ്റേറ്റ് പോലീസും ആര്‍ പി എഫും വിശദമായ അന്വേഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment