Sabarimala Women Entry l Sabarimala Today l ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു
പമ്പ; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശികളായ യുവതികളെ ഭക്തര്‍ മരക്കൂട്ടത്ത് തടഞ്ഞു.പമ്പയില്‍ നിന്നും കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയ രണ്ട് യുവതികളെയാണ് ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ തിരികെയിറക്കിയത്.പ്രതിഷേധം കനത്തതോടെ വനിതാ പോലീസിന്‍റെ സഹായത്തോടെ ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Also Read >> അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍
എന്നാല്‍ കടുത്ത സുരക്ഷയിലും നിരീക്ഷണത്തിലും ഉള്ള പമ്പയില്‍ നിന്നും ആരുടേയും കണ്ണില്‍പെടാത് എങ്ങനെ മരക്കൂട്ടം വരെയെത്തിയെന്ന് പോലീസിനും വ്യക്തതയില്ല. ഓരോരുത്തരേയും പരിശോധനകള്‍ക്ക് ശേഷമാണ് പമ്പയില്‍ നിന്നും കടത്തിവിടുന്നത്.കനത്ത നിരീക്ഷണത്തിലും ഇങ്ങനെയൊരു സംഭവം നടന്നത് സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
Leave a Reply