ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോംഗോയിക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി.

മൂന്നംഗ സമിതിയില്‍നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ലന്നും പരാതിക്കാരി ആരോപിച്ചു. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി പറയുന്നു. നേരത്തെയും സമിതിയെക്കുറിച്ച് ഇവര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment