ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരി ക്കുന്നതായ അഷ്ടദിക്പാലക രുടെയും നമസ്കാര മണ്ഡപത്തിൻ്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരി ക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണമാണ് ഇന്ന് ശബരിമല സന്നിധാനത്ത് നടന്നത്.

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ സമർപ്പണ ചടങ്ങുകൾ നടന്നു. ദാരുശില്പങ്ങൾ വഴിപാടായ നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അയ്യപ്പൻ്റെ തിരുനടയിൽ പണക്കിഴി സമർപ്പണം ചെയ്തു.

പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. പൂർണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമിച്ചിട്ടുള്ളത്.

ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങൾ നിർമിച്ചത്. ഗുരുവായൂരിന ടുത്തുള്ള എളവള്ളിയിലെ പണിപ്പുര യിലാണ് ശില്പപങ്ങൾ രൂപകല്പന ചെയ്തത്. കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിൻ്റെ സ്ഥപതി മനോജ്‌ എസ് നായരാണ്.

ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുടങ്ങിയവർ ദാരുശില്ല സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.

നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ്‌ വിജയകുമാർ, പ്രദീപ്‌ കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ – അത്താച്ചി ഗ്രൂപ്പ്‌ പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ ക്ഷേത്രവഴിപാടായി സമർപ്പിച്ചിരി ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*