ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

മാഞ്ചസ്റ്റര്‍: അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടായി.

തോല്‍വി 18 റണ്‍സിന്. ഇതോടെ തുടര്‍ച്ചയായ ലോകകപ്പിലും ഇന്ത്യ സെമിയില്‍ പുറത്തായി. ന്യൂസീലന്‍ഡ് ആകട്ടെ, തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിനും യോഗ്യത നേടി. രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും അവസാനം വരെ പോരാടുകയായിരുന്നു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തോടെ പുറത്തായതോടെ തോല്‍വി ഉറപ്പിച്ച ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മഹേന്ദ്രസിങ് ധോണി രവീന്ദ്ര ജഡേജ സഖ്യം മോഹം നല്‍കിയാണ്.

എന്നാല്‍, അവസാന ഓവറുകളില്‍ കൂടിക്കൂടി വന്ന ഉയര്‍ന്ന റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇരുവരും വമ്പനടികള്‍ക്കു ശ്രമിച്ചു പുറത്തായി. ജഡേജ 59 പന്തില്‍ 77 റണ്‍സും ധോണി 72 പന്തില്‍ 50 റണ്‍സുമെടുത്തു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment