ടോസ് ഇന്ത്യയ്ക്ക്; ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്‌ലി

ടോസ് ഇന്ത്യയ്ക്ക്; ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്‌ലി

ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യെയ്ക്ക് ടോസ് വീണു. ടോസ് ലഭിച്ച വിരാട് കോലി ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ടോസ് ഇന്ത്യയ്ക്ക് അനുകൂലമായത് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സാധ്യമാക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക്കും കളിക്കും. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ്ഇന്നും മത്സരം.

ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശ് പുറത്താകും. അഞ്ച് തുടര്‍വിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനില്‍ക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു തോല്‍വി ഉള്‍ക്കൊള്ളാനാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment