ഇന്ത്യ ഇത്തവണ ലോകകപ്പ് നേടിയെങ്കില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ബ്രയാന്‍ ലാറ

ഇന്ത്യ ഇത്തവണ ലോകകപ്പ് നേടിയെങ്കില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ബ്രയാന്‍ ലാറ

ഇന്ത്യ ഇത്തവണ ലോകകപ്പ് കൊണ്ടുപോയാല്‍ ഒരു തരത്തിലും ആശ്ചര്യപ്പെടാനില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.കഴിഞ്ഞ സീസണുകളിലെ ഇന്ത്യയുടെ പ്രകടനം കണ്ടിട്ടാണ് ലാറയുടെ ഈ മുന്‍വിധി.

ടീമിന്റെ പരിശീലനം ഏത് വിധേനയും മികച്ചതാണ്.അത് എടുത്ത് പറയേണ്ട ഒന്നാണ്. അതുകൊണ്ട് കപ്പ് ഇന്ത്യ കരസ്ഥമാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് താരം വ്യക്തമാക്കി. മാത്രമല്ല ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ യുവാക്കളുടം ഒരു കൂട്ടയ്മയാണ്.

കെ.എല്‍. രാഹുല്‍, ഹൃദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, എന്നീ യുവ നിരകളാണ് ടീമില്‍. എന്നാല്‍ ധോണി, കോഹ്‌ലി എന്നീ ഇതിഹാസങ്ങളായിരിക്കും ഇവരെ നയിക്കുന്നതും. ചില സാധ്യത ഇംഗ്ലണ്ടിനും ഉറപ്പിക്കേണ്ടി വരും. കാരണം എല്ലാ കളികളിലും ആതിഥേയരായ ടീമുകള്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment