വരള്‍ച്ചയെ ഓര്‍മിപ്പിച്ച് ഒരു ജലദിനം കൂടി

വരള്‍ച്ചയെ ഓര്‍മിപ്പിച്ച് ഒരു ജലദിനം കൂടി

വീണ്ടും ഒരു ജലദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ‘ആരെയും വിട്ടുപോകാതെ’ എന്ന മുദ്രാവാക്യത്തോട് കൂടിയാണ് ഇത്തവണത്തെ ജലദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് ആവശ്യമുള്ള ജലം ആര്‍ക്കും ലഭ്യമാകാതിരിക്കരുത് എന്നാണ്.

പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നൂറുകോടി ജനങ്ങള്‍ ജലദൗര്‍ലഭ്യമുള്ള മേഖലകളിലാണ് ജീവിക്കുന്നത്. ഇതില്‍ അറുപത് കോടി പേര്‍ ജീവിക്കുന്നത് അതീവ വരള്‍ച്ച ബാധിത പ്രദേശങ്ങളിലും. കേരളത്തിലും വരള്‍ച്ച വളരെ കൂടുതലുള്ള സമയമാണിത്.

കേരളത്തില്‍ ഇക്കുറി വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ വളരെ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ നദികള്‍ വറ്റിത്തുടങ്ങി. നമ്മുടെ നാട്ടിലെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായതോടെ വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി.

വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാവും. ഭൂഗര്‍ഭ ജലനിരപ്പ് അസാധാരണമായ നിലയില്‍ താഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതും ആശങ്കയുയര്‍ത്തുകയാണ്.

ഇത്തവണ കടുത്ത വരള്‍ച്ചയും ജലക്ഷാമവുമാണ് നമ്മെ കാത്തിരിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനിടയില്‍ ജലത്തിന്റെ ആവശ്യകത ഉയര്‍ത്തുകയാണ് ഒരു ജല ദിനം കൂടി

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*