ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. 2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള ഭഗവത് ഗീത ഡല്‍ഹിയിലെ ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്സ്) ക്ഷേത്രത്തിലാണ് പ്രകാശനം ചെയ്തത്.

800 കിലോ ഗ്രാം ഭാരവും 670 പുറങ്ങളുമുള്ള വലിപ്പമേറിയ ഭഗവത് ഗീതയാണിത്. ഇതില്‍ 18 പെയിന്റിങ്ങുകളുണ്ട്. നനഞ്ഞാല്‍ നശിക്കാത്തതും കീറാത്തതുമായ പ്രത്യേകതരം പേപ്പറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതിലെ പേജുകള്‍ കലാപരമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ ആണ് ഈ ഭഗവത് ഗീത അച്ചടിച്ചത്. ഇതിനായി ഏകദേശം 1.80 കോടിരൂപയാണ് ചിലവായത്.

അച്ചടിക്കപ്പെട്ടതില്‍ വെച്ച് ലോകത്തിലെതന്നെ ഏറ്റവും വലിപ്പമേറിയ വിശുദ്ധ ഗ്രന്ഥമാണെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply