World’s Largest Theyyam Mural wall Painting l Kannur Airport l Kalady Sanskrit University l യാത്രക്കാരെ വരവേൽക്കാൻ വിഷ്ണുമൂർത്തിയും
യാത്രക്കാരെ വരവേൽക്കാൻ വിഷ്ണുമൂർത്തിയും; തെയ്യം ചുമർചിത്ര രചന പൂർത്തിയായി
കാലടി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കുകയാണ് വിഷ്ണുണുമൂർത്തി തെയ്യം. കിയാലിന്റെ ചുമരിൽ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്കൃത സർവകലാശാലയിലെ ഫൈൻ ആർട്സ് കൺസോർഷ്യമാണ് ലോകത്തിലെ ഏറ്റവും വലിയ തെയ്യത്തിന്റെ ചുമർചിത്ര രചന പൂർത്തീകരിച്ചത്.
വിഷ്ണുമൂർത്തി തെയ്യത്തിന്റെ ശില്പം ആദ്യം സിമൻറിലാണ് ചെയ്തത്. പിന്നീട് അക്രലിക് നിറങ്ങൾ ഉപയോഗിച്ച് മോടി കൂട്ടി. ആടയാഭരണങ്ങൾ ചെമ്പിലും അലുമിനിയം പൊതിഞ്ഞു മാണ് ചെയ്തിരിക്കുന്നത്. നിറങ്ങളുടെ പ്രയോഗം തികച്ചും കേരളീയ ചുമർചിത്ര ശൈലിയിൽ തന്നെയാണ് ഉപയോഗിച്ചത്.നാലു മാസത്തിലധികം സമയമെടുത്തു ചുമർചിത്രം പൂർത്തീകരിക്കാൻ.
Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി
കലാകാരനും കാലടി സംസ്കൃത സർവകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥികളായ ദിൽജിത്ത് വിഷ്ണു സുജിത്ത് ശ്രീജ എന്നിവർ ചേർന്നാണ് ചുമർചിത്ര ശില്പം തയാറാക്കിയത്. കണ്ണൂരിലെ പൈതൃകം ആസ്പദമാക്കി വിമാനത്താവളത്തിൽ കൂടുതൽ ചിത്രങ്ങൾ തയ്യാറാക്കുന്നത് സംബന്ധിച്ച് കിയാൽ അധികൃതരുമായി ചർച്ച നടത്തിവരികയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഫൈൻ ആർട്സ് കൺസോർഷ്യം.
Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
തുറവൂർ ക്ഷേത്രത്തിലെ 350ഓളം വർഷം പഴക്കമുള്ള ചുമർ ചിത്രത്തെ പുന പ്രക്രിയയിലൂടെ തിരിച്ചെടുത്തിരുന്നു. ഫൈൻ ആർട്സ് കൺസോഷ്യം എന്നത് വിദ്യാർത്ഥികൾക്ക് പഠനശേഷം അതു മേഖലയിൽ തന്നെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണ് വാർത്താസമ്മേളനത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട്, പ്രോ-വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ, രജിസ്ട്രാർ ഡോ. ടി പി രവീന്ദ്രൻ, ഫിനാൻസ് ഓഫീസർ ടി. എ ൽ.സുശീലൻ ചിത്രകാരൻ സാജു തുരുത്തിൽ എന്നിവർ പങ്കെടുത്തു.
Leave a Reply
You must be logged in to post a comment.