മൊബൈൽവേൾഡ് കോൺഗ്രസിൽ 5 ജി ഫോൺ അവതരിപ്പിയ്ച്ച് ഷവോമി.എംഐയുടെ മിക്സ് 3 5ജി- സ്മാർട്ട് ഫോണിന് പ്രഖ്യാപിച്ചിരിയ്ക്കുന്ന വില 599 യൂറോ അതായത് 48,258 രൂപയോളമാണ്. ഓപ്പോയും തങ്ങളുടെ ആദ്യ 5ജി സ്മാർട്ട് ഫോൺ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യൻ ടെലികോം ഓപ്പറേറ്റർ ഓറഞ്ചുമായി സഹകരിച്ച് എംഐ മിക്സ് 3 ഫോൺ ഉപയോഗിച്ച് 5ജി വീഡിയോ കോൾ എങ്ങനെയായിരിയക്കുമെന്ന് ഷാവോമി വേദിയിൽ പ്രദർശിപ്പിയ്ച്ചു.
മാഗ്നറ്റിക് സ്ലൈഡർ, സെറാമിക് ബോഡി, 12 മെഗാ പിക്സൽ ലെൻസുകളടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ എന്നീ സവിശേഷതകളുമായാണ് ഷവോമിയുടെ വരവ്.
Leave a Reply