ഷവോമി ​ഗൃഹോപകരണരം​ഗത്തേക്കും

പ്രമുഖ സ്മാർട്ട് ഫോൺകമ്പനിയായ ഷവോമി ​ഗൃഹോപകരണരം​ഗത്തേക്കും. ഗൃഹോപകരണ രംഗത്തും ചുവടുവയ്ക്കാനൊരുങ്ങി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന ഷവോമി. സ്മാര്‍ട്ട്ഫോണില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, സാംസങിനെപ്പോലെ എ.സി, വാഷിങ് മെഷീന്‍ തുടങ്ങി എല്ലാ ഉപകരണങ്ങളിലും കൈവയ്ക്കാനാണ് ഷവോമിയുടെ തീരുമാനം.ചൈനീസ് കമ്ബനിയായ ഷവോമി, അവിടെ ഇത്തരം ഉല്‍പന്നങ്ങള്‍ നേരത്തെ വില്‍ക്കുന്നുണ്ട്.

പ്രമുഖ സ്മാർട്ട് ഫോൺകമ്പനിയായ ഷവോമി ​യുടെ പക്കൽ 80-100 വിഭാഗം ഉല്‍പന്നങ്ങളാണ് വില്‍പ്പനയിലുള്ളത്. ഇന്ത്യയിലും ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി ടി.വി, സ്യൂട്ട്കെയ്സ് തുടങ്ങി 10-12 ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതു വിപുലീകരിച്ച് ഇന്ത്യയില്‍ സാധ്യതയുള്ള മറ്റ് മേഖലകളിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് ഷവോമി ഇന്ത്യ മേധാവി പറയുന്നു.എയര്‍ കണ്ടീഷണര്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ലാപ്ടോപ്, വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മി ബ്രാന്‍ഡില്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

സ്മാർട്ട് ഫോൺകമ്പനിയായ ഷവോമി ഐ.ഒ.റ്റി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) സൗകര്യമുള്ള ഉപകരണങ്ങളും ഉണ്ടാകും. ഇതില്‍ ചില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഫല്‍പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഗൃഹോപകരണ വിപണിയിലേക്കുള്ള ഷവോമിയുടെ കടന്നുവരവ് ഈ രംഗത്ത് ശക്തമായ മല്‍സരം സൃഷ്ടിക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment