യമഹക്ക് വയസ് 34; വാഹനപ്രേമികളുടെ ഇഷ്ടതാരമായിന്നും യമഹ

യമഹക്ക് വയസ് 34; വാഹനപ്രേമികളുടെ ഇഷ്ടതാരമായിന്നും യമഹ

പ്രശസ്ത ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി 34 വര്‍ഷം തികയുന്നു. കമ്പനി ഇതുവരെ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചത് ഒരു കോടി ഇരുചക്രവാഹനങ്ങളെന്നാണ് കണക്കുകള്‍.

ചെന്നൈ പ്ലാന്റില്‍ പ്രത്യേകമായി നടന്ന ചടങ്ങില്‍ യമഹ fzs-fiv30 മോഡല്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ഒരു കോടി വാഹന മാര്‍ക്കറ്റ് കമ്പനി പുറത്തുവിട്ടത് .

വർഷങ്ങൾക്ക് മുൻപ് 1985ലാണ് യമഹാ മോര്‍ട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. സുരജ്‍പൂര്‍, ഫരിദാബാദ്, ചെന്നൈ തുടങ്ങി മൂന്ന് പ്ലാന്‍റുകളില്‍ നിന്നാണ് യമഹയുടെ ഇരുചക്രവാഹനങ്ങള്‍ പുറത്തിറങ്ങുന്നത്.

കൂടാതെ1999 വരെ 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് യമഹ മോട്ടോഴ്സ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2012 നും 2019 നും ഇടയിലാണ് അമ്പത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply