രണ്ടാമത്തെ കുഞ്ഞും ഉടനെ ജനിക്കുകയെന്നത് ദൈവ നിയോഗമാണ്..ഞങ്ങള്‍ കാത്തിരിക്കുകയാണ്; കെജിഎഫ് താരം

രണ്ടാമത്തെ കുഞ്ഞും ഉടനെ ജനിക്കുകയെന്നത് ദൈവ നിയോഗമാണ്..ഞങ്ങള്‍ കാത്തിരിക്കുകയാണ്; കെജിഎഫ് താരം

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് കെജിഎഫ് താരം യഷ്. കന്നട താരമാണെങ്കിലും മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. യഷിന്റെ ഭാര്യ രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

എന്നാല്‍ മൂത്ത മകള്‍ അയറയ്ക്ക് വെറും ആറ് മാസം മാത്രമെ പ്രായമായിട്ടുള്ളൂ. അടിനിടയിലാണ് മകളുടെ വീഡിയോ പങ്ക് വെച്ച് കൊണ്ട് യഷ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവ നിയോഗമാണെന്ന് രാധിക പറയുന്നു.

ഇത് ഞങ്ങളുടെ വിധിയാണ്. അനുഗ്രഹമാണ്. വീണ്ടും നല്ല ഒരു വാര്‍ത്ത പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്. അഭിമുഖത്തില്‍ സംസാരിക്കവെ രാധിക പണ്ഡിറ്റ് തുറന്നുപറഞ്ഞു. 2016ലാണ് രാധികയും യഷും വിവാഹിതരായത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മൂത്ത മകള്‍ അയ്‌റ പിറന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply