ഭീകരരൂപിയായ യതി ഒരു സങ്കൽപ്പമല്ല; ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന: ട്രോളുകൊണ്ട് മൂടി സോഷ്യൽ മീഡിയ

ഭീകരരൂപിയായ യതി ഒരു സങ്കൽപ്പമല്ല; ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന: ട്രോളുകൊണ്ട് മൂടി സോഷ്യൽ മീഡിയ

ദില്ലി: ഏവരെയും ഞെട്ടിച്ച് ഇന്ത്യൻസേന , പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്നത്.

സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്.

പക്ഷേ എന്നാല്‍ ഇത് പുറത്തുവിട്ടതോടെ വലിയ തോതില്‍ ട്രോളുകളും വരുന്നുണ്ട് ട്വിറ്ററില്‍. പ്രധാനമായും ഉയരുന്ന ചോദ്യം യതി ഒറ്റക്കാലനാണോ എന്നതാണ്. മഞ്ഞില്‍ ഉപയോഗിക്കുന്ന സ്കെറ്റിംഗ് ഉപകരണത്തിന്‍റെ പാടാണ് ഇതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. സ്നോബോര്‍ഡിന്‍റെ ഉപയോഗമാണ് ഇത് കാണിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം

ചിത്രങ്ങളിലെല്ലാം ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്. പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമര്‍ശിക്കപെടുന്ന മഞ്ഞില്‍ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി മഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും ജീവിക്കുന്നു എന്നതാണ് ഇന്ത്യയിലെ പലയിടങ്ങളിലെയും വിശ്വാസം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment