സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും വലിയ തിരമാലകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment