തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; നൂറിലധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. നൂറിലധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. തൃശൂര്‍ നഗരസഭ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലുള്ളവര്‍ക്കാണ്് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. ഒല്ലൂരിലെ വിവാഹ സല്‍കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവര്‍ക്കും രോഗം ബാധിച്ചു. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്.

കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുകയും അസുഖം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സൂപ്പര്‍ ക്ലോറിനേഷന്‍ എല്ലാ വീടുകളിലെയും കിണറുകളില്‍ ചെയ്യണമെന്ന് ആശാപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment