സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല: യുവനടി ആത്മഹത്യ ചെയ്തു

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല: യുവനടി ആത്മഹത്യ ചെയ്തു

സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവനടി ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടിമരിച്ചു. പേള്‍ പഞ്ചാബി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഓഷിവാരയില്‍ അപാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് ഇന്നലെ രാത്രിയാണ് യുവതി ചാടിയത്.

സിനിമയില്‍ അവസരങ്ങള്‍ തേടി പേള്‍ പഞ്ചാബി ഏറെക്കാലമായി മുംബൈയിലായിരുന്നു താമസം. ഇതുവരെ നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് യുവതി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

പേള്‍ പഞ്ചാബിയും അമ്മയും സ്ഥിരമായി വഴക്കിടുമായിരുന്നെന്നും ഇന്നലെയും ചില ശബ്ദങ്ങള്‍ കേട്ടിരുന്നതായും അപ്പാര്‍ട്മെന്റിലെ സെക്യൂരിറ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിന് മുന്‍പ് യുവതി രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment